ദി എലഗന്റ് ആർട്സ് ആന്റ് സയൻസ് കോളേജ് ഇഡി ക്ലബ്ബും പാലക്കാട് ജില്ല വ്യവസായ കേന്ദ്രവും സംയുക്തമായി വിദ്യാർഥികൾക്കായി സംരംഭകത്വ അഭിരുചി സെമിനാർ സംഘടിപ്പിച്ചു. പരിപാടി കോളേജ് വൈസ് പ്രിൻസിപ്പാൾ ഡോ. അബ്റാർ കെ.ജെ. ഉദ്ഘാടനം ചെയ്തു. ഉപജില്ല വ്യവസായ ഓഫീസർ ശ്രീ. ഷിബുഷൈൻ വി.സി. അദ്ധ്യക്ഷത വഹിച്ചു. സിജുരാജൻ വിഷയം അവതരിപ്പിച്ചു സംസാരിച്ചു. പരിപാടിയിൽ താലൂക്ക് വ്യവസായ വികസന ഓഫീസർ ശ്രീ. മനോജ് പി, മുനിസിപ്പാലിറ്റി വ്യവസായ വികസന ഓഫീസർ ശ്രീമതി. വനജ, കോമേഴ്സ് വകുപ്പ് മേധാവി ശ്രീമതി. സബീന കെ. ഇഡി ക്ലബ്ബ് കോർഡിനേറ്റർ ശ്രീ. ഷഫീക്ക് കെ.ആർ. എന്നിവരും സംസാരിച്ചു.